Kunchacko Boban's Song And Surprise Goes Viral
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ചാക്കോച്ചന് ഭാര്യ പ്രിയയോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാം. പല അഭിമുഖങ്ങളിലും ചാക്കോച്ചന്‍ ഭാര്യയോടുള്ള സ്‌നേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് വേണ്ടി മനോഹരമായി പാടി ഞെട്ടിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ആസിഫ് അലിയുടെ സിനിമയായ കോഹിനൂറില്‍ വിജയ് യേസുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. ഒപ്പം ഭാര്യ പ്രിയയുമുണ്ടായിരുന്നെങ്കിലും ശരിക്കും പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല. വീഡിയോയുടെ അവസാനമാണ് കുഞ്ചോക്കോ ബോബന്‍ വെറുതേ ചുണ്ട് അനക്കിയതാണെന്നും ശരിക്കും പാടിയത് മറ്റൊരാളാണെന്നും കാണിക്കുന്നത്. അഭിനയിക്കാന്‍ മാത്രമല്ല ചാക്കോച്ചന് പാടാനും നല്ല കഴിവുണ്ടായിരുന്നെന്നാണ് ആരാധകര്‍ വിലയിരുത്തിയിരുന്നതെങ്കിലും പാട്ട് മുഴുവനും കേട്ട് കഴിഞ്ഞപ്പോഴായിരുന്നു അതിലൊരു സര്‍പ്രൈസ് ഉണ്ടായിരുന്നതായി എല്ലാവരും അറിഞ്ഞത്.